Connect with us

Kerala

മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാര്‍ ലൈസന്‍സുകള്‍ പുതുക്കരുത്; ഉത്തരവുമായി എക്‌സൈസ് കമ്മീഷണര്‍

നിലവില്‍ നല്‍കിയിരിക്കുന്ന അപേക്ഷകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നും യാതൊരു തരത്തിലുള്ള മറ്റ് ഇടപെടലുകളും ഉണ്ടാകരുതെന്നും എക്‌സൈസ് കമ്മീഷണറുടെ ചുമതലയുള്ള ആര്‍ ജയശങ്കര്‍.

Published

|

Last Updated

തിരുവനന്തപുരം | മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാര്‍ ലൈസന്‍സുകള്‍ പുതുക്കരുതെന്ന ഉത്തരവുമായി എക്‌സൈസ് വകുപ്പ്. എക്‌സൈസ് കമ്മീഷണറുടെ ചുമതലയുള്ള ആര്‍ ജയശങ്കറാണ് ഉത്തരവ് പുറത്തിറക്കിയത്. എക്‌സൈസ് കമ്മീഷണറെ മാറ്റിയതിനു പിന്നാലെയാണ് നടപടി. നവംബര്‍ 30ന് മുമ്പാകും സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുക. ഇതിന് മുമ്പായി നിലവില്‍ നല്‍കിയിരിക്കുന്ന അപേക്ഷകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നും യാതൊരു തരത്തിലുള്ള മറ്റ് ഇടപെടലുകളും ഉണ്ടാകരുതെന്നുമുള്ള കര്‍ശന നിര്‍ദേശമാണ് ജോയിന്റ് എക്സൈസ് കമ്മീഷണര്‍മാര്‍ക്കും ജില്ലാ എക്സൈസ് കമ്മീഷണര്‍മാര്‍ക്കും നല്‍കിയിരിക്കുന്നത്.

മദ്യനയം പ്രഖ്യാപിക്കുന്നതിന് മുമ്പ് പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കരുതെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

അതിനിടെ, സീറാം സാംബശിവ റാവു എക്‌സൈസ് കമ്മീഷണര്‍ ആയിരുന്ന കാലത്ത് ബാര്‍ ലൈസന്‍സ് നല്‍കിയതില്‍ വിജിലന്‍സ് അന്വേഷണം നടന്നേക്കും. എക്‌സൈസ് മന്ത്രി എം ലിജു അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കുമെന്നാണ് സൂചന. സീറാം സാംബശിവ റാവു എക്‌സൈസ് കമ്മീഷണറായിരുന്ന കാലത്ത് എയര്‍പോര്‍ട്ട് ലോഞ്ച് ബാറുകള്‍ക്കും എറണാകുളം, കോട്ടയം ജില്ലകളിലെ ബാറുകള്‍ക്കും അനുമതി നല്‍കിയതിലും ഉദ്യോഗസ്ഥ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതിലായിരിക്കും പരിശോധന നടക്കുക.

Content Highlights: The Kerala Excise Commissioner has directed officials not to renew bar licenses until the state’s new liquor policy is officially announced. The order temporarily halts all pending renewal applications across the state. Further decisions will depend on the upcoming government guidelines.

Latest