Eranakulam
സൈക്കിളില്‍ ലോറിയിടിച്ചു; ആലുവ മുപ്പത്തടത്ത് 11കാരന് ദാരുണാന്ത്യം
പാനായിക്കുളം വലിയപറമ്പില്‍ റഫീഖിന്റെ മകനും ആലുവ സെന്റ് ഫ്രാന്‍സിസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയുമായ അമാനുല്ല ഹാരിസ് ആണ് മരിച്ചത്.
കൊച്ചി | ആലുവ മുപ്പത്തടത്ത് സൈക്കിളില്‍ ലോറിയിടിച്ച് 11 വയസ്സുകാരന് ദാരുണാന്ത്യം. പാനായിക്കുളം വലിയപറമ്പില്‍ റഫീഖിന്റെ മകനും ആലുവ സെന്റ് ഫ്രാന്‍സിസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയുമായ അമാനുല്ല ഹാരിസ് ആണ് മരിച്ചത്.
ഇന്ന് രാവിലെ മുപ്പത്തടത്തം ഓഞ്ഞത്തോട് പാലത്തിന് സമീപത്തായിരുന്നു അപകടം. ട്യൂഷന് കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹാരിസിനെ ലോറി പിറകില്‍ നിന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ പ്രിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു ലോറിയും പിടിച്ചെടുത്തിട്ടുണ്ട്.
Content Highlights: An 11-year-old boy lost his life in a tragic road accident at Muppathadam in Aluva after his bicycle was hit by a lorry. The fatal incident occurred on the Edayar Industrial Road in Eloor. Local police have registered a case and initiated an investigation into the collision.



