Connect with us

Eranakulam

ഇന്‍സ്റ്റഗ്രാം മെസ്സേജിനെച്ചൊല്ലി തര്‍ക്കം; കൊച്ചി എളമക്കരയില്‍ പതിനേഴുകാരന് ക്രൂരമര്‍ദനമേറ്റു

സുഹൃത്തുക്കള്‍ ചില സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.

Published

|

Last Updated

കൊച്ചി | എളമക്കരയില്‍ ഇന്‍സ്റ്റഗ്രാം മെസ്സേജിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പതിനേഴുകാരന് ക്രൂരമര്‍ദനമേറ്റു. പതിനേഴുകാരനും കൂട്ടുകാരും ചേര്‍ന്ന് ഓണ്‍ലൈന്‍ ഗെയിമിംഗിനായി ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിരുന്നു. പിന്നീട് ഫോണ്‍ തകരാറിലായതിനെ തുടര്‍ന്ന് അക്കൗണ്ട് നഷ്ടമായി. വീണ്ടും ലോഗിന്‍ ചെയ്തപ്പോള്‍ സുഹൃത്തുക്കള്‍ ഇതിലൂടെ ചില സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി കണ്ടെത്തി. ഇത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.

സുഹൃത്തിന്റെ 40-കാരിയായ മാതാവും പ്രായപൂര്‍ത്തിയാകാത്ത മറ്റ് കുട്ടികളും ചേര്‍ന്നാണ് കുട്ടിയെ മര്‍ദിച്ചത്. എടപ്പള്ളിയിലെ വാടകവീട്ടില്‍ വെച്ചായിരുന്നു മര്‍ദനം. ദൃശ്യങ്ങള്‍ അവര്‍ മൊബൈലില്‍ ചിത്രീകരിച്ചതായും പരാതിയില്‍ പറയുന്നു.

മര്‍ദനമേറ്റ കുട്ടിയുടെ മൂത്രത്തിലൂടെ രക്തം വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവരമറിയുകയും കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ എളമക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും 40-കാരിയായ സ്ത്രീയെയടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത മറ്റ് കുട്ടികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപോര്‍ട്ട് നല്‍കുമെന്നും പോലീസ് അറിയിച്ചു.

Content Highlights: A 17-year-old youth was brutally assaulted in Elamakkara, Kochi following a dispute over an Instagram message. The incident highlights rising conflict among youngsters over social media issues. Local police have initiated an investigation into the attack to track down the suspects involved.

 

Latest