National
'ദിമാഗി നക്സല്‍' പ്രയോഗവുമായി പ്രധാനമന്ത്രി മോദി വീണ്ടും
ഛത്തീസ്ഗഢിലെ ബസ്തറില്‍ സി ആര് പി എഫ് കമാന്‍ഡോ ക്യാമ്പില്‍ ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ന്യൂഡല്‍ഹി | രാജ്യത്തെ വനമേഖലയില്‍ നിന്നു സായുധരായ മാവോയിസ്റ്റുകളെ ഇല്ലാതാക്കിയെങ്കിലും തലച്ചോറില്‍ നക്സലിസം ശേഷിക്കുന്ന ‘ദിമാഗി നക്സലുകള്‍’ ഭീഷണിയായി തുടരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഢിലെ ബസ്തറില്‍ സി ആര് പി എഫ് കമാന്‍ഡോ ക്യാമ്പില്‍ ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിലെ പ്രസംഗത്തിലും മോദി ദിമാഗി നക്സല്‍ പരാമര്‍ശം നടത്തിയിരുന്നു.
സായുധ മാവോയിസ്റ്റുകളെ ഇല്ലാതാക്കാന്‍ സാധിച്ചത് സര്‍ക്കാര്‍ നയങ്ങളുടെയും രാഷ്ട്രീയ ഇച്ഛാശക്തിയുടെയും വിജയമാണെന്നും എന്നാല്‍ നകസ്ലുകള് രാഷ്ട്രീയ പാര്‍ട്ടികളിലും വിവിധ സംഘടനകളിലും നുഴഞ്ഞുകയറി ഭരണഘടനക്കും ജനാധിപത്യത്തിനും എതിരെ ജനങ്ങളെ അണിനിരത്താന്‍ പ്രേരിപ്പിക്കുകയാണെന്നും
അത്തരക്കാരെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തി രാജ്യത്തെ സംരക്ഷിക്കണമെന്നും മോദി പറഞ്ഞു.
മാവോയിസ്റ്റുകള്‍ക്കും വിഘടനവാദികള്‍ക്കും സാമ്പത്തിക സഹായം എത്തുന്നത് തടയാന്‍ നിരവധി കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തെന്ന് മോദി പറഞ്ഞു. മുന്‍ സര്‍ക്കാര്‍ സുരക്ഷാ സേനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം വെട്ടിച്ചുരുക്കിയിരുന്നു. അതിനാല്‍ മാവോയിസ്റ്റുകള്‍ക്കെതിരെ ഫലപ്രദമായി ഇടപെടാന്‍ സാധിച്ചില്ല. എന്നാല്‍ തന്റെ സര്‍ക്കാര്‍ സുരക്ഷാ സേനക്ക് മാവോയിസ്റ്റുകള്‍ക്കെതിരെ ആവശ്യമായ എല്ലാ നടപടികളുമെടുക്കാന്‍ അനുമതി നല്‍കിയെന്നും മോദി പറഞ്ഞു.
രാജ്യത്ത് യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുന്നതിനിടെയാണ് വീണ്ടും മോദിയുടെ ‘ദിമാഗി നക്സല്‍’ പരാമര്‍ശം. നേരത്തെ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിലെ പ്രസംഗത്തിലും മോദി നടത്തിയ ദിമാഗി നക്സല്‍ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.
Content Highlights: PM Narendra Modi celebrated Diwali with CRPF commandos in Bastar, Chhattisgarh. He stated that while armed Maoists have been eradicated, ideologically driven ‘Dimagi Naxals’ remain a threat by infiltrating political parties. Modi emphasized that security forces now have full operational freedom.


