Connect with us

Kerala

പണിമുടക്കായിട്ടും ജാഥ മാറ്റിവെക്കാൻ യുഡിഎഫ് തയ്യാറായില്ല; വിമര്‍ശനവുമായി എം വി ഗോവിന്ദന്‍

എല്‍ഡിഎഫ് യാത്ര മാറ്റിവെച്ചുവെന്നും യുഡിഎഫ് തയ്യാറായില്ലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

Published

|

Last Updated

മലപ്പുറം| ദേശീയ പണിമുടക്കില്‍ വി ഡി സതീശന്റെ പുതുയുഗ യാത്ര മാറ്റിവെക്കാത്തില്‍ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്‍ഡിഎഫ് യാത്ര മാറ്റിവെച്ചുവെന്നും യുഡിഎഫ് തയ്യാറായില്ലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

ഐഎന്‍ടിയുസിയുടെ ആളുകള്‍ പറയുന്നത് യുഡിഎഫ് മുഖവിലക്കെടുത്തില്ല. ഇത് അങ്ങേയറ്റം തെറ്റായ കാര്യമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിനെ തിരുത്തിക്കാന്‍ ഫലപ്രദമായി ഇടപെടണം. തൊഴിലാളി വിരുദ്ധ നടപടികള്‍ മോദി സര്‍ക്കാര്‍ ഓരോ ദിവസവും ശക്തിപ്പെടുത്തുകയാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. പണിമുടക്കിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടും യുഡിഎഫ് ജാഥ നടത്തുന്നതിന് അപമാനിക്കുന്നതിന് തുല്ല്യമാണെന്ന് സിപിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി എളമരം കരീം പ്രതികരിച്ചു.

Latest