Connect with us

വോട്ടർ പട്ടികയിലെ പിഴവുകൾ തിരുത്തി സുതാര്യമാക്കണം എന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ അത് സാമൂഹിക നീതിയും സാർവത്രിക വോട്ടവകാശവും ഉറപ്പാക്കിക്കൊണ്ടായിരിക്കണം എന്നതിലാണ് കാര്യം. വോട്ടവകാശം നിഷേധിക്കാനുള്ള ഉപകരണമായും, പൗരത്വ പരിശോധനയ്ക്കുള്ള മറയായും എസ് ഐ ആർ പ്രക്രിയ മാറരുത്. മറിച്ച് വോട്ടിൻ്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയും, വോട്ടവകാശം സംരക്ഷിക്കാൻ ജനങ്ങൾക്ക് അധികാരം നൽകുകയുമാണ് വേണ്ടത്.

 

എല്ലാ പൗരന്മാരുടെയും അവകാശം സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ട അതീവ ഉത്തരവാദിത്തം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. വോട്ടവകാശം എന്നത് ഭരണകൂടം നൽകുന്ന ഔദാര്യമല്ല, മറിച്ച് ഭരണഘടന ഉറപ്പുനൽകുന്ന പൗരൻ്റെ അടിസ്ഥാനപരമായ അവകാശമാണ്. അത് സംരക്ഷിക്കാൻ ജാഗ്രതയോടെ നാം മുന്നോട്ട് പോകണം. അല്ലെങ്കിൽ വലിയ വില നൽകേണ്ടിവരും.

Latest