Kerala
മാവേലിക്കര വിഎസ്എം ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം.
ആലപ്പുഴ | മാവേലിക്കര വിഎസ്എം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് ധന്യയുടെ ബന്ധുക്കള്‍ രംഗത്തെത്തി. വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം.
യുവതിയുടെ മരണത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിലവില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമായിരിക്കും പോലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക.അതേസമയം ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ഹൃദയാഘാതമാണ് മരണ കാരണമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം
---- facebook comment plugin here -----




