Connect with us

National

മുഷ്താഖ് അലി ട്രോഫിക്കിടെ കടുത്ത വയറുവേദന; ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാള്‍ ആശുപത്രിയില്‍

പൂനെയില്‍ മുഷ്താഖ് അലി സൂപ്പര്‍ ലീഗ് മത്സരത്തില്‍ മുംബൈ രാജസ്ഥാനെ തോല്‍പിച്ചതിന് പിന്നാലെയാണ് ജയ്‌സ്വാളിന് കടുത്ത വയറുവേദന അനുഭവപ്പെട്ടത്.

Published

|

Last Updated

മുംബൈ|മുഷ്താഖ് അലി ട്രോഫിക്കിടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാള്‍ ആശുപത്രിയില്‍. ഇന്നലെ പൂനെയില്‍ മുഷ്താഖ് അലി സൂപ്പര്‍ ലീഗ് മത്സരത്തില്‍ മുംബൈ രാജസ്ഥാനെ തോല്‍പിച്ചതിന് പിന്നാലെയാണ് ജയ്‌സ്വാളിന് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ആദിത്യ ബിര്‍ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയ്‌സ്വാളിനെ അള്‍ട്രാ സൗണ്ട് സ്‌കാന്‍, സിടി സ്‌കാന്‍ തുടങ്ങിയ പരിശോധനകള്‍ക്ക് വിധേയനാക്കി. പരിശോധനയില്‍ ജയ്‌സ്വാളിന് കുടല്‍വീക്കമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.

സുഖമില്ലാതിരുന്നിട്ടും രാജസ്ഥാനെതിരെ ഫീല്‍ഡ് ചെയ്യാനും ബാറ്റ് ചെയ്യാനും ജയ്‌സ്വാള്‍ ഇറങ്ങിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഹരിയാനക്കെതിരെയുള്ള മത്സരത്തില്‍ മുംബൈക്കായി സെഞ്ചുറി നേടിയ ജയ്‌സ്വാളിന് രാജസ്ഥാനെതിരെ ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല.

 

 

Latest