International
ഉസുമാൻ ഡെംബലെ ഫിഫ ദി ബെസ്റ്റ്
ദോഹയില്‍ നടന്ന ചടങ്ങില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ദോഹ | പി എസ് ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഉസുമാന്‍ ഡെംബലെ ആഗോള ഫുട്ബാള്‍ സംഘടനയായ ഫിഫയുടെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടു. ദോഹയില്‍ നടന്ന ചടങ്ങില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ചരിത്രത്തിലാദ്യമായി പി എസ് ജിയെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് ഗോളടിച്ചു കയറ്റിയ ഡെംബലെക്കായിരുന്നു ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരവും. ബാഴ്‌സലോണയുടെ സ്പാനിഷ് താരം ഐറ്റാന ബോണ്‍മാറ്റി തുടര്‍ച്ചയായ മൂന്നാം തവണയും മികച്ച വനിതാ താരമായി. ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവും താരത്തിനാണ്.
---- facebook comment plugin here -----





