Kerala
17കാരിയുടെ നഗ്നഫോട്ടോകള്‍ വെബ്സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തു; സുഹൃത്ത് അറസ്റ്റില്‍
നഗ്നഫോട്ടോകള്‍ അയച്ച് കൊടുക്കുവാന്‍ നിര്‍ബന്ധിക്കുകയും അയച്ചുകൊടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തി
ചിറ്റാര്‍ | സുഹൃത്തായ 17 വയസുകാരിയുടെ നഗ്നഫോട്ടോകള്‍ വെബ്സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതിയെ ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാര്‍ ആനപ്പാറ സ്വദേശിയായ രാഹുല്‍ മധു(20) ആണ് അറസ്റ്റിലായത്.
17 കാരിയായ പെണ്‍കുട്ടിയുമായി പ്രതി അടുപ്പത്തിലായ ശേഷം നഗ്നഫോട്ടോകള്‍ അയച്ച് കൊടുക്കുവാന്‍ നിര്‍ബന്ധിക്കുകയും അയച്ചുകൊടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തി വാട്സ് ആപ്പ് മുഖേന ഫോട്ടോകള്‍ കൈക്കലാക്കിയ ശേഷം വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു. ചിറ്റാര്‍ എസ് എച്ച് ഒ സുരേഷ് കുമാര്‍ ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു






