Kerala
ടിപ്പറിടിച്ചു സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
തെക്കേമല ഭാഗത്തു നിന്നും ആറന്മുളയിലേക്ക് വന്ന ടിപ്പര്‍ എതിര്‍ ദിശയില്‍ വന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം.
കോഴഞ്ചേരി | ടിപ്പര്‍ ലോറിയിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ആറന്മുള പാലോലി പറമ്പില്‍ പി കെ സോമന്‍ (69) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45 ഓടെ ആറന്മുള തറയില്‍മുക്കിലാണ് അപകടം ഉണ്ടായത്. തെക്കേമല ഭാഗത്തു നിന്നും ആറന്മുളയിലേക്ക് വന്ന ടിപ്പര്‍ എതിര്‍ ദിശയില്‍ വന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. സോമനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
---- facebook comment plugin here -----






