Kerala
ക്രഷര്‍ യൂണിറ്റില്‍ ടിപ്പര്‍ മറിഞ്ഞു തൊഴിലാളി മരിച്ചു
ക്രഷര്‍ ഉത്പന്നങ്ങളുമായി വരുമ്പോള്‍ വാഹനം നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു
റാന്നി | വടശേരിക്കര തെക്കുംമല വിംറോക്ക് ക്രഷര്‍ യൂണിറ്റില്‍ ടിപ്പര്‍ താഴ്ചയിലേക്ക് മറിഞ്ഞു.
അപകടത്തില്‍ ഡ്രൈവര്‍ പെരുബെട്ടി സ്വദേശി ശ്രീജിത്ത് (38) മരിച്ചു
ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം. ക്രഷര്‍ ഉത്പന്നങ്ങളുമായി വരുമ്പോള്‍ വാഹനം നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ശ്രീജിത്ത് തല്‍ക്ഷണം മരിച്ചു.
---- facebook comment plugin here -----






