Kerala
കേരളയാത്ര; സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം നാളെ
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലിഅബ്ദുല്ല ഉദ്ഘാടനം നിര്‍വ്വഹിക്കും
തിരുവനന്തപുരം | കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ കാസര്‍കോടുനിന്നും തുടങ്ങി ജനുവരി 17ന് തിരുവനന്തപുരത്ത് സമാപിക്കുന്ന കേരളയാത്രയുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ(ബുധന്‍) നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പുളിമൂട് ജംഗ്ഷനിലെ യൂത്ത് സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലിഅബ്ദുല്ല ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രമുഖര്‍ സംബന്ധിക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന കര്‍മ്മസാമയികം പദ്ധതികളുടെ ഭാഗമായാണ് കേരളയാത്ര സംഘടിപ്പിക്കുന്നത്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം വഹിക്കുന്ന യാത്ര ജനുവരി ഒന്നിന് കാസര്‍കോടുനിന്നും ആരംഭിക്കും
ബുധന്‍






