Connect with us

Kerala

പോക്സോ കേസിലെ പ്രതിക്ക് 5 വര്‍ഷം കഠിനതടവും പിഴയും

അതിജീവിതയുടെ അച്ഛന്റെ കുടുംബവീട്ടില്‍ വച്ച് സ്വിച്ച് ബോര്‍ഡ് നന്നാക്കാന്‍ എത്തിയ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു

Published

|

Last Updated

അടൂര്‍ |  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും. അങ്ങാടിക്കല്‍ വടക്ക് കല്ലുകാട്ട് വീട്ടില്‍ വേണു ലാല്‍(53)നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് ജഡ്ജ് മഞ്ജിത് റ്റി അഞ്ചുവര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

2024മെയ് 11 ആണ് കേസിനാസ്പദമായ സംഭവം നടന്നത്.അതിജീവിതയുടെ അച്ഛന്റെ കുടുംബവീട്ടില്‍ വച്ച് സ്വിച്ച് ബോര്‍ഡ് നന്നാക്കാന്‍ എത്തിയ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പന്തളം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന വിനോദ് കുമാര്‍ സി വി ആണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് സ്മിത ജോണ്‍ പി ഹാജരായി കോടതി നടപടികള്‍ കോര്‍ട്ട് ലൈസന്‍ ഓഫീസര്‍ ദീപാ കുമാരി വി ആര്‍ ഏകോപിപ്പിച്ചു പിഴ തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവിതയ്ക്ക് നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ഏഴുമാസത്തിനുള്ളിലാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്

 

---- facebook comment plugin here -----

Latest