Saudi Arabia
സഊദി കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി
സംഭവത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ദമാം|സഊദി കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം. ബുധനാഴ്ച്ച പുലർച്ചെ 1.10നാണ് റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. സഊദി ജിയോളജിക്കൽ സർവേയുടെ നാഷണൽ സീസ്മിക് മോണിറ്ററിംഗ് നെറ്റ്‌വർക്കിന്റെ സ്റ്റേഷനിൽ കിഴക്കൻ പ്രവിശ്യയിലെ ഹരാദ് ഗവർണറേറ്റിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ കിഴക്കായി, 8 കിലോമീറ്റർ താഴ്ചയിലാണ് അതിന്റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്തിരുന്നത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ഇറാനിലെ സാഗ്രോസ് പർവതനിരകളിലെ അറേബ്യൻ പ്ലേറ്റും യുറേഷ്യൻ പ്ലേറ്റും കൂട്ടിയിടിച്ചതിന്റെ ഫലമായുണ്ടായ ടെക്റ്റോണിക് മർദ്ദമാണ് ഭൂകമ്പത്തിന് കാരണമെന്ന് സഊദി ജിയോളജിക്കൽ സർവേയുടെ ഔദ്യോഗിക വക്താവ് താരിഖ് അബ അൽ-ഖൈൽ വിശദീകരിച്ചു. ഭൂകമ്പത്തിന്റെ തീവ്രത കുറവായതിനാൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായില്ലെന്നും 24 മണിക്കൂറും നിരീക്ഷണ പ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----


