Connect with us

Kerala

കോഴിക്കോട് നടക്കാവില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു

കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം കാറിലുള്ളയാള്‍ കടയിലേക്ക് പോയപ്പോഴാണ് കാറിന് തീപ്പിടിച്ചത്

Published

|

Last Updated

കോഴിക്കോട്  | കോഴിക്കോട് ഈസ്റ്റ് നടക്കാവില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു. നടക്കാവ് സി എച്ച് പള്ളിക്ക് മുന്നിലാണ് സംഭവം. കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം കാറിലുള്ളയാള്‍ കടയിലേക്ക് പോയപ്പോഴാണ് കാറിന് തീപ്പിടിച്ചത്. തീ വളരെ വേഗം പടരുകയും കാര്‍ പൂര്‍ണമായും കത്തി നശിക്കുകയും ചെയ്തു. ചേവായൂര്‍ സ്വദേശി ബഷീറിന്റെ ഉടമസ്ഥയിലുള്ള വാഗ്നര്‍ കാറാണ് കത്തി നശിച്ചത്. ബുധനാഴ്ച ഉച്ച 12 ഓടെയാണ് സംഭവം. വെള്ളമൊഴിച്ചും മണ്ണ് വാരിയിട്ടും തീ അണക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടില്ല

സംഭവം അറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സ് സംഘണാണ് തീ അണച്ചത്. തീപ്പിടുത്തത്തെ തുടര്‍ന്ന് ഈ ഭാഗത്തെ ഗതാഗതം അല്‍പ്പ നേരം തടസപ്പെട്ടു. അതേ സമയം തീപ്പിടുത്തത്തിന്റെ കാരണം അറിവായിട്ടില്.

Latest