Kerala
ലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു
സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു
എറണാകുളം | കോതമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. പുതുപ്പാടി കോളജിലെ ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ഥിയായ തലവടി ആനപ്രമ്പാല്‍ കറത്തേരില്‍ കുന്നേല്‍ വീട്ടില്‍ കൊച്ചുമോന്റെ മകന്‍ വിഷ്ണു (21) ആണ് മരിച്ചത്.തൃശൂര്‍ ചെന്ത്രാപ്പിന്നി കൊരാട്ടില്‍ ആദിത്യന്‍ (20), പത്തനംതിട്ട തെക്കുംതോട് ഒറ്റപ്ലാവുങ്കല്‍ ആരോമല്‍ (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെ കാരക്കുന്നം പള്ളിക്കു സമീപമാണ് അപകടം. മൂവാറ്റുപുഴയില്‍ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന തടിലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.പരിക്കേറ്റ വിദ്യാര്‍ഥികളെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
---- facebook comment plugin here -----





