Connect with us

Kerala

നിതിന്‍ ഗഡ്കരി ഒപ്പ് വെച്ചു; രണ്ട് ദിവസത്തിനകം കുമ്പള ടോള്‍ പ്ലാസ അടച്ചു പൂട്ടുമെന്ന് ബിജെപി

60 കിലോമീറ്ററിനുള്ളില്‍ രണ്ട് ടോള്‍ പ്ലാസകള്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് തലപ്പാടിക്ക് പുറമെ കുമ്പള അരിക്കാടിയിലും ടോള്‍ ബൂത്ത് ആരംഭിച്ചത്

Published

|

Last Updated

കാസര്‍കോട്  | കുമ്പള ആരിക്കാടി ടോള്‍ പ്ലാസ അടച്ചു പൂട്ടും. ടോള്‍ പ്ലാസ രണ്ട് ദിവസത്തിനകം അടച്ചു പൂട്ടുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഫയലില്‍ ഒപ്പ് വച്ചു. ഇക്കാര്യം ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി പറഞ്ഞു. നാളെ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുമെന്നും അവര്‍ വ്യക്തമാക്കി. ന
എന്നാല്‍ മഞ്ചേശ്വരം എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ സമരത്തിന്റെയും നിയമപോരാട്ടത്തിന്റെയും വിജയമാണിതെന്ന് ആക്ഷന്‍ കമ്മിറ്റി പറയുന്നു. തങ്ങളുടെ നിരന്തരമായ പ്രക്ഷോഭത്തിന് മുന്നില്‍ അധികൃതര്‍ക്ക് മുട്ടുമടക്കേണ്ടി വന്നതാണെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ വാദം.

ജനകീയ സമരത്തിന്റെ വിജയമാണ് ആരിക്കാടിയിലെ ടോള്‍ നിര്‍ത്താനുള്ള കേന്ദ്ര നിര്‍ദേശമെന്ന് എ കെ എം അഷ്‌റഫ് എംഎല്‍എ പ്രതികരിച്ചു.

ജനുവരി ആദ്യ വാരം മുതലാണ് ജനങ്ങളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റിയുടെ കീഴില്‍ പ്രതിഷേധം ആരംഭിച്ചത്. 60 കിലോമീറ്ററിനുള്ളില്‍ രണ്ട് ടോള്‍ പ്ലാസകള്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് തലപ്പാടിക്ക് പുറമെ കുമ്പള അരിക്കാടിയിലും ടോള്‍ ബൂത്ത് ആരംഭിച്ചത്.

 

---- facebook comment plugin here -----

Latest