Connect with us

National

മുംബൈയില്‍ രണ്ട് വിമാനത്തിന്റെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ ചിറക് ലാന്‍ഡ് ചെയ്ത ഇന്‍ഡിഗോയുടെ ചിറകില്‍ ഇടിക്കുകയായിരുന്നു

Published

|

Last Updated

മുംബൈ |  മുംബൈയില്‍ വിമാനത്താവളത്തില്‍ വച്ച് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചത് പരിഭ്രാന്തി പരത്തി. ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിന്റെ ടാക്‌സിവേയില്‍ വച്ച് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ ചിറകുകളുടെ അഗ്രങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ ചിറക് ലാന്‍ഡ് ചെയ്ത ഇന്‍ഡിഗോയുടെ ചിറകില്‍ ഇടിക്കുകയായിരുന്നു. സംഭവസമയത്ത് ഇരു വിമാനങ്ങളിലും യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം. യാത്രക്കാരെ സുരക്ഷിതരായി തിരിച്ചിറക്കിയതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

എയര്‍ ഇന്ത്യയുടെ മുംബൈ – കോയമ്പത്തൂര്‍ വിമാനവും ഇന്‍ഡിഗോയുടെ ഹൈദരാബാദ് – മുംബൈ വിമാനവുമാണ് അപകടത്തില്‍പ്പെട്ടത്. ഗ്രൗണ്ട് കണ്‍ട്രോള്‍ വിഭാഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പാളിച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തെ തുടര്‍ന്ന് ഇരുവിമാനങ്ങളെയും സര്‍വീസ് റദ്ദാക്കി.

രണ്ട് വിമാനങ്ങളും നിലവില്‍ പരിശോധനകള്‍ക്കായി ഗ്രൗണ്ട് ചെയ്തിരിക്കുകയാണ്. വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡിജിസിഎ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വിമാനം സാങ്കേതിക പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണെന്നും . യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ബദല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തതിയെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു

 

Latest