Kerala
മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരുക്കില്ല
മന്ത്രിയുടെ കാറിന്റെ പിന്‍ചക്രം ഊരിത്തെറിക്കുകയായിരുന്നു.
തിരുവനന്തപുരം| തിരുവനന്തപുരം വാമനപുരത്ത് മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തില്‍പ്പെട്ടു. മന്ത്രിയുടെ കാറിന്റെ പിന്‍ചക്രം ഊരിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് അപകടമുണ്ടായത്.
വാമനപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് മന്ത്രിയുടെ ഇന്നോവ ക്രിസ്റ്റ കാറിന്റെ പിന്‍ചക്രം ഊരിത്തെറിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----





