Connect with us

Kerala

വയനാട് പച്ചിലക്കാട് ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ കാടുകയറി

വനമേഖലയില്‍ നിരീക്ഷണം തുടരും. നിയന്ത്രണങ്ങള്‍ തുടരേണ്ട സാഹചര്യമില്ലെന്നും ഡിഎഫ്ഒ അജിത് കെ രാമന്‍

Published

|

Last Updated

വയനാട്|വയനാട് പച്ചിലക്കാട് ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ കാടു കയറിയതായി വനംവകുപ്പ്. പാതിരി വനമേഖലയിലേക്കാണ് കടുവ കയറിയതെന്നാണ് സ്ഥിരീകരണം. എന്നാല്‍, വനമേഖലയില്‍ നിരീക്ഷണം തുടരുമെന്നും നിയന്ത്രണങ്ങള്‍ തുടരേണ്ട സാഹചര്യമില്ലെന്നും ഡിഎഫ്ഒ അജിത് കെ രാമന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കടുവയെ കാടുകയറ്റുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ വനംവകുപ്പ് നടത്തിയത്. തുടര്‍ന്ന് ഇന്ന് കടുവയുടെ കാല്‍പാട് കണ്ട ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കടുവ കാടുകയറിയതായി സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ മേഖലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ അടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. പനമരം, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തുകളിലെ പത്തുവാര്‍ഡുകളിലാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നത്.

മേഖലയില്‍ ഇറങ്ങിയത് വയനാട് വന്യജീവി സങ്കേതത്തിലെ അഞ്ച് വയസ് പ്രായം വരുന്ന 112ാം നമ്പര്‍ കടുവയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഡ്രോണ്‍ അടക്കമുപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഇക്കാര്യം അറിഞ്ഞത്. കൂട് സ്ഥാപിച്ച് കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ മയക്കുവെടി വെക്കാനും വനംവകുപ്പ് ഉത്തരവിട്ടിരുന്നു.

 

Latest