Connect with us

Kerala

കേരള സര്‍വകലാശാ രജ്‌സ്ട്രാര്‍ അനില്‍കുമാറിനെ ഡി ബി കോളജിലേക്ക് മാറ്റി

നടപടി റദ്ദാക്കി തന്നെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് അനില്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം |വിവാദത്തില്‍പ്പെട്ട കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി നിയമിച്ചു. ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് അനില്‍ കുമാറിനെ ശാസ്താംകോട്ട ഡി.ബി കോളേജിലേക്ക് പ്രിന്‍സിപ്പലായി തിരികെ നിയമിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഭാരതാംബ വിവാദത്തില്‍ നേരത്തെ അനില്‍കുമാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു

കാവിക്കൊടിയേന്തിയ വനിതയും ചിത്രം ഉപയോഗിച്ചത് സര്‍വകലാശാലയുടെ നിബന്ധനകള്‍ക്ക് വിരുദ്ധമാണെന്ന് കാട്ടി ഗവര്‍ണര്‍ പങ്കെടുക്കേണ്ട പരിപാടിക്ക് രജിസ്ട്രാര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ പരിപാടി നടക്കുകയും ഗവര്‍ണര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു .വിഷയത്തില്‍ വി സി മോഹന്‍ കുന്നുമ്മലിനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സിന്‍ഡിക്കറ്റിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി രജിസ്ട്രാര്‍ ഗവര്‍ണറോട് അനാദരവ് കാട്ടിയെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്‍ഷന്‍.

ഇതിന് പിന്നാലെ വിസിക്കെതിരെ എസ്എഫ്ഐ രംഗത്തെത്തി. പിന്നാലെ സിന്‍ഡിക്കറ്റ് സസ്പെന്‍ഷന്‍ റദ്ദാക്കിയെങ്കിലും വിസി അംഗീകരിച്ചില്ല. നടപടി റദ്ദാക്കി തന്നെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് അനില്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരിക്കുന്നത്

 

 

Latest