Kerala
കേരളയാത്ര സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
പുളിമൂട് ജംഗ്ഷനിലെ യൂത്ത് സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല ഉദ്ഘാടനം നിര്‍വ്വഹിച്ചു.
തിരുവനന്തപുരം | മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ കേരള മുസ്്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന കേരളയാത്രയുടെ സമാപന സമ്മേളന സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. പുളിമൂട് ജംഗ്ഷനിലെ യൂത്ത് സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഇസ്്ലാം മാനവീകതയുടെ മതമാണെന്നും മുഴുവന്‍ മനുഷ്യരെയും ഔന്നത്യത്തോടെ കാണണമെന്ന വീക്ഷണമാണ് മതം പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനംഗം എ സൈഫുദീന്‍ ഹാജി മുഖ്യാതിഥിയായി സംബന്ധിച്ചു. സമസ്ത കേന്ദ്രമുശാവറയംഗം അബ്ദുറഹ്്മാന്‍ സഖാഫി വിഴിഞ്ഞം പ്രാര്‍ഥന നടത്തി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ധീഖ് സഖാഫി നേമം, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഷുഹൈബ് കണ്ണൂര്‍, മുഹമ്മദ് സിയാദ് കളിയിക്കാവിള, സിദ്ധീഖ് സഖാഫി ബീമാപള്ളി, സനുജ് വഴിമുക്ക്, അബ്ദുല്ല ഫാളിലി വര്‍ക്കല, ഷഹീദ് ബീമാപള്ളി, ജാബിര്‍ ഫാളിലി നടയറ, ശറഫുദീന്‍ പോത്തന്‍കോട് സംബന്ധിച്ചു. ജനുവരി ഒന്നിന് കാസര്‍കോഡ് നിന്നാരംഭിക്കുന്ന കേരളയാത്ര ജനുവരി 17നാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്.




