Connect with us

Kerala

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്; നിയുക്ത ബിജെപി കൗണ്‍സിലര്‍ക്ക് 36 വര്‍ഷം തടവ്

പ്രശാന്ത് ഉള്‍പ്പെടെ 10 ബിജെപി പ്രവര്‍ത്തകരും കുറ്റക്കാരെന്ന് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു

Published

|

Last Updated

കണ്ണൂര്‍  | സിപിഎം പ്രവര്‍ത്തകനെ വീടുകയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ നിയുക്ത ബിജെപി കൗണ്‍സിലര്‍ കുറ്റക്കാരന്‍. കൊമ്മല്‍വയല്‍ വാര്‍ഡ് നിയുക്ത കൗണ്‍സിലര്‍ യു പ്രശാന്തിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രശാന്ത് ഉള്‍പ്പെടെ 10 ബിജെപി പ്രവര്‍ത്തകരും കുറ്റക്കാരെന്ന് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. പ്രതികള്‍ക്ക് 36 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

ഉയര്‍ന്ന ശിക്ഷയായ 10 വര്‍ഷം അനുഭവിച്ചാല്‍ മതിയാകും.2007 ഡിസംബര്‍ പതിനഞ്ചിനാണ് തലശേരി നഗരസഭ മുന്‍ കൗണ്‍സിലറും സിപിഎം പ്രവര്‍ത്തകനുമായ കോടിയേരി കൊമ്മല്‍വയലിലെ പി രാജേഷിനെ വീടാക്രമിച്ച് വധിക്കാന്‍ ശ്രമിച്ചത്. ആര്‍എസ്എസ് സംഘം വീട് കയറി രാജേഷിനെയും സഹോദരനെയും പിതൃ സഹോദരി ചന്ദ്രമതിയെയും ആക്രമിക്കുകയായിരുന്നു. ബോംബെറിഞ്ഞ് ഭീതി സൃഷ്ടിച്ച ശേഷം രാജേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

 

 

Latest