Kerala
മദ്യപാനത്തിനിടെ തര്‍ക്കം; സുഹൃത്ത് ആക്രമിച്ച് പരുക്കേല്‍പ്പിച്ച കാപ്പാ കേസ് പ്രതി മരിച്ചു
സുഹൃത്തായ എരമല്ലൂര്‍ സ്വദേശി സാംസണ്‍ ലിജിനെ പട്ടിക കൊണ്ട് തലക്ക് അടിക്കുകയായിരുന്നു
ആലപ്പുഴ | അരൂരില്‍ സുഹൃത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കാപ്പാ കേസ് പ്രതി മരിച്ചു. എരമല്ലൂര്‍ സ്വദേശി ലിജിന്‍ ലക്ഷ്മണന്‍(28) ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
നവംബര്‍ 24 ന് രാത്രിയാണ് ലിജിന് തലയ്ക്ക് അടിയേറ്റത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തായ എരമല്ലൂര്‍ സ്വദേശി സാംസണ്‍ ലിജിനെ പട്ടിക കൊണ്ട് തലക്ക് അടിക്കുകയായിരുന്നു.പ്രതി സാംസണെ അന്ന് രാത്രി തന്നെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് അരൂര്‍ പോലീസ് പിടികൂടിയിരുന്നു. നിരവധി ലഹരി, അടിപിടി കേസുകളില്‍ പ്രതിയാണ് സാംസണ്‍.
---- facebook comment plugin here -----




