Ongoing News
വനിതാ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് വമ്പന്‍ സമ്മാന തുക പ്രഖ്യാപിച്ച് ബിസിസിഐ
51 കോടി രൂപയാണ് സമ്മാനതുക.
നവി മുംബൈ| വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനും സ്‌പ്പോര്‍ട്ട് സ്റ്റാഫിനും പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 51 കോടി രൂപയാണ് സമ്മാനതുക. ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്ന മഹത്തായ നേട്ടമാണ് ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു.
1983 ലെ ഇന്ത്യയുടെ ഐതിഹാസിക പുരുഷ ലോകകപ്പ് വിജയത്തിന് സമാനമായ രീതിയിലാണ് ഈ വിജയമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറഞ്ഞു. ഈ ചരിത്ര വിജയം രാജ്യത്തെ വനിതാ ക്രിക്കറ്റിനെ വലിയ ഉയരങ്ങളിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പ് ജേതാകള്‍ക്ക് 39.77 കോടി രൂപയാണ് ഐസിസിയുടെ സമ്മാനത്തുക. കഴിഞ്ഞ വനിത ലോകകപ്പ് വിജയികളായ ഓസ്‌ട്രേലിയക്ക് 11 കോടി രൂപയായിരുന്നു ലഭിച്ചിരുന്നത്. പുരുഷ-വനിത ടീമുകള്‍ക്ക് സമ്മാനത്തുക തുല്യമായി നല്‍കാന്‍ ഐസിസി തിരുമാനിച്ചതിനെ തുടര്‍ന്നാണ് ഇത്തവണ തുകയില്‍ വര്‍ധയുണ്ടായത്.
കഴിഞ്ഞ പുരുഷ ലോകകപ്പ് വിജയിച്ച ടീമിന് 35.51 കോടി രൂപയാണ് ലഭിച്ചത്.


