Business
ഫാമിലി വെഡിംഗ് സെന്റർ നാളെ സുൽത്താൻബത്തേരിയിൽ പ്രവർത്തനം തുടങ്ങും
രാവിലെ പത്ത് മണിക്ക് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഷോറൂം ഉദ്ഘാടനം ചെയ്യും.
സുൽത്താൻബത്തേരി| കുറഞ്ഞ കാലത്തിനകം മലബാറിലെ ജനപ്രിയ വെഡിംഗ് ഡെസ്റ്റിനേഷനായി മാറിയ ഫാമിലി വെഡിംഗ് സെന്ററിന്റെ എട്ടാമത് ഷോറൂം സുൽത്താൻബത്തേരിയിൽ നാളെ ഉദ്ഘാടനം ചെയ്യുമെന്ന് ഡയറക്ടർ ഇ കെ അബ്ദുൾബാരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്ത് മണിക്ക് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഷോറൂം ഉദ്ഘാടനം ചെയ്യും. ഐ.സി ബാലകൃഷ്ണൻ എംഎൽഎ, ഗൂഡല്ലൂർ എംഎൽഎ പൊൻജയശീലൻ, നഗരസഭ ചെയർമാൻ ടി.കെ രമേശ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാപ്രസിഡന്റ് ജോജിൻ ടി.ജോയി, സുൽത്താൻബത്തേരി രൂപതബിഷപ്പ് ഡോ.ജോസഫ് മാർ തോമസ്, ബത്തേരി മഹാഗണപതി ക്ഷേത്രസമിതി പ്രസിഡന്റ് കെ.ജി ഗോപാലപിള്ള എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
ഉപഭോക്താക്കൾക്ക് ഫാമിലി ഷോപ്പിംഗ് അനുഭവം സമ്മാനിക്കുക എന്ന ആശയത്തിൽ അധിഷ്ഠിതമായാണ് ഫാമിലി വെഡിംഗ് സെന്റർ ക്രമീകരിച്ചിരിക്കുന്നത്. ബജറ്റ് ഫ്രണ്ട്‌ലി ഡെയിലി വെയേഴ്‌സിനായുള്ള ഹെയിസ്, ഡിസൈനർ ബ്രൈഡൽ വെയേഴ്‌സിനുള്ള ഹയാ ബ്രൈഡൽ സ്റ്റുഡിയോ, എക്‌സ്‌ക്ലൂസീവ് ഫൂട് വെയർ സെഷനായ മെർസാ,ട്രെൻഡി ആഭരണങ്ങൾക്കായുള്ള സെല്ലാ ഫാഷൻ, പെർഫ്യൂം ബ്രാന്റുകൾക്കായുള്ള ആംബർ, പ്രീമിയം വാച്ചുകൾക്ക് മാത്രമായി ടൈംവാൾട്ട്, ഇന്റീരിയർ ക്ലോത്തിംഗിനായി എക്‌സിക്ലൂസീവ് സ്‌റ്റോർ ഗ്രാന്റ് ഹോം എന്നിവ ഫാമിലി വെഡിംഗ് സെന്ററിൽ സജ്ജീകരിച്ചിട്ടുണ്ട്.
എക്‌സിക്ലൂസീവ് ബ്രൈഡൽ കളക്ഷൻസ് അവതരിപ്പിക്കുന്ന ബ്രൈഡ് അറ, സ്‌പെഷ്യാലിറ്റി ഡിസൈൻഡ് സൽവാറുകൾക്കായുള്ള സൽവാർ സ്റ്റുഡിയോ, എത്‌നിക് വെയറുകൾക്ക് മാത്രമായുള്ള എത്‌നിക് ബേ, ഗ്രൂം കൗച്ചർ എന്നിവ സുൽത്താൻബത്തേരി ഫാമിലിയുടെ മാത്രം പ്രത്യേകതയാണ്.
ഫാമിലിയുടെ സ്വന്തം ബ്രാന്റുകൾ മികച്ച ഗുണമേൻമയിൽ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ വെഡിംഗ് സെന്ററിൽ നിന്ന് ലഭിക്കുമെന്നതും പ്രത്യേകതയാണ്. മറ്റെവിടെയും ലഭിക്കാത്ത സൽവാർ, കുർത്തി, വെസ്റ്റേൺ ടോപ്, ഗേൾസ് ടോപ്‌സ് ബ്രാന്റുകൾ ഫാമിലിയുടെ മാത്രം എക്‌സ്‌ക്ലൂസീവ് കളക്ഷനാണ്. ഉയർന്ന ഗുണനിലവാരമുള്ള മെറ്റീരിയലുകളിൽ സ്വന്തമായി ഡിസൈൻ ചെയ്താണ് വെഡിംഗ് സെന്ററുകളിൽ ഇവ എത്തിക്കുന്നത്.
കുറഞ്ഞകാലംകൊണ്ട് ജനപ്രീതി സമ്പാദിച്ച ലൂണബെല്ല, സാഫെല്ലാ, ലുമി,ഇഷിക, ദിവാനീ എന്നീ സൽവാർ ബ്രാന്റുകൾ ഫാമിലിയുടെ മാത്രം ഉൽപ്പന്നങ്ങളാണ്. ഏറ്റവും പുതിയ സ്റ്റൈലും ക്വാളിറ്റിയുള്ള മെറ്റീരിയലുമാണ് റുഷിക, യാൾ, രാംകൃതി എന്നീ കുർത്തി ബ്രാന്റുകളെ പ്രിയങ്കരമാക്കിയത്. ഫാമിലിയുടെ മാത്രം വെസ്റ്റേൺ ടോപ് ബ്രാന്റുകളായ കർവി ക്യു, ഇർഷ് എന്നിവയും, മെൻസ് ഷർട്ട് ബ്രാന്റുകളായ അർബൻ ഗ്രേ, ഹൗസ് ഓഫ് ട്രീ, ബേസ്, ബേമെൻ എന്നീ ബ്രാന്റുകളും ഗേൾസ് ടോപ് ബ്രാന്റായ നറാഹ് യും വലിയ ഹിറ്റാണ്.
കൽപ്പറ്റയിലെ ഫൂട്പാത്ത് കച്ചവടത്തിൽ നിന്നാണ് ഫാമിലിയുടെ യാത്ര ആരംഭിക്കുന്നത്. ഉത്സവ പറമ്പുകളിലും മറ്റും വസ്ത്രങ്ങൾ കൊണ്ടുപോയി വിറ്റായിരുന്നു ഫാമിലിയുടെ ചെയർമാനായ കല്ലിൽ ഇമ്പിച്ച അഹമദിന്റെ തുടക്കം. പിന്നീട് കൽപ്പറ്റയിൽ ഒരുകൊച്ചു കടമുറി കണ്ടെത്തി കച്ചവടം തുടങ്ങിയതോടെ ബന്ധുവായ ഖാദർക്കയും ഇമ്പിച്ചിക്കയോടൊപ്പം ചേർന്നു. ഇവരോടൊപ്പം അബ്ദുൽബാരിയും അബ്ദുൽസലാമും എത്തിയതോടെ ഫാമിലിയുടെ ചേർത്തുനിർത്തലിന്റെയും അവിസ്മരണീയമായ ജൈത്രയാത്രയും തുടങ്ങുകുകയായിരുന്നു.
സൗഹൃദങ്ങളും കൂട്ടായ്മകളുമാണ് ഫാമിലി വെഡിംഗ് സെന്ററിന്റെ വിജയരഹസ്യം. തൊഴിലാളികളായി എത്തുന്നവരെ ചേർത്തുപിടിച്ചും പാർട്‌ണേഴ്‌സാക്കിയുമാണ് ആരെയും അ്മ്പരിപ്പിക്കുന്ന ഫാമിലിയുടെ ജൈത്രയാത്ര. മൂന്ന് പതിറ്റാണ്ടുമുമ്പ് കേരളത്തിലെ ഒരു സാധാരണ ടൗണിൽ നിന്ന് ആരംഭിച്ച ഫാമിലി വെഡിംഗ് സെന്റർ ഏഴ് നഗരങ്ങളിലാണ് ഇപ്പോൾ സാന്നിധ്യം അറിയിച്ച് മുന്നോട്ട് പോകുന്നത്.
2012ൽ കുന്ദമംഗലത്താണ് ഫാമിലി വെഡിംഗ് സെന്ററിന്റെ ആദ്യഷോറൂം ആരംഭിക്കുന്നത്. പിന്നീട് വടകര, മഞ്ചേരി, തിരൂർ, മേപ്പാടി, പെരിന്തൽമണ്ണ, കണ്ണൂർ എന്നിവിടങ്ങളിലും വെഡിംഗ് സെന്റർ ആരംഭിച്ചു. എന്റെ ഇഷ്ടങ്ങൾ എന്റ് ഫാമിലിക്കറിയാം എന്ന ഫാമിലിയുടെ ടാഗ് ലൈൻപോലെയാണ് ആളുകളുടെ ഇഷ്ടങ്ങൾ മനസിലാക്കി ഫാമിലി ജനങ്ങളുടെ ഹൃദയം കീഴടക്കുന്നത്.
വാർത്താസമ്മേളനത്തിൽ ഫാമിലി വെഡിംഗ് സെന്റർ ചെയർമാൻമാരായ ഇമ്പിച്ചി അഹമ്മദ്, പി. എൻ അബ്ദുൽഖാദർ, ഡയറക്ടർമാരായ ഇ.കെ അബ്ദുൽബാരി, കെ.ടി അബ്ദുൽസലാം, പി.എ മുജീബ് റഹ്മാൻ, സുൽത്താൻബത്തേരി ഷോറൂം ജനറൽ മാനേജർ സുബൈർ സംബന്ധിച്ചു.



