Kerala
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; മൂന്നുപേര്‍ കൂടി കസ്റ്റഡിയില്‍, ഇന്നലെ അറസ്റ്റിലായവരില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും
ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം. ഇവര്‍ കീഴടങ്ങുന്നതിനായി ബന്ധുക്കളില്‍ സമ്മര്‍ദം ചെലുത്തിവരികയാണ് എസ് ഐ ടി.
പാലക്കാട് | വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസില്‍ മൂന്നുപേര്‍ കൂടി കസ്റ്റഡിയില്‍. ഇന്നലെ അറസ്റ്റിലായവരില്‍ ഒരാള്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനാണെന്ന് പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് പറഞ്ഞു.
ഒളിവിലുള്ള പ്രതികള്‍ക്കായി പ്രത്യേക അന്വേഷണം സംഘം (എസ് ഐ ടി) തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവര്‍ കീഴടങ്ങുന്നതിനായി ബന്ധുക്കളില്‍ സമ്മര്‍ദം ചെലുത്തിവരികയാണ് എസ് ഐ ടി.
കേസില്‍ ഏഴ് പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. എട്ടുപേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന.
---- facebook comment plugin here -----




