Kerala
ലൈംഗികാതിക്രമ പരാതി: പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു; വിട്ടയച്ചു
മുന്‍കൂര്‍ ജാമ്യ ഉപാധികളുടെ അടിസ്ഥാനത്തിലാണ് കുഞ്ഞുമുഹമ്മദിനെ പോലീസ് വിട്ടയച്ചത്.
തിരുവനന്തപുരം | ലൈംഗികാതിക്രമ പരാതിയില്‍ സിനിമാ സംവിധായകനും നിര്‍മ്മാതാവുമായ പി ടി കുഞ്ഞുമുഹമ്മദ് അറസ്റ്റില്‍. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചു.
തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായ കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. നേരത്തെ, കോടതി ഇദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യ ഉപാധികളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. തനിക്കെതിരായ ആരോപണങ്ങളെല്ലാം കുഞ്ഞുമുഹമ്മദ് തള്ളിയിരുന്നു.
ഐ എഫ് എഫ് കെ സ്‌ക്രീനിങിനെത്തിയ ചലച്ചിത്ര പ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് കുഞ്ഞുമുഹമ്മദിനെതിരായ പരാതി. ഈ മാസം 20-നാണ് തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി കുഞ്ഞുമുഹമ്മദിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.




