Connect with us

National

ഐ എസ് ആര്‍ ഒയുടെ എല്‍ വി എം3-എം6 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു

ഐ എസ് ആര്‍ ഒ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ ബ്ലൂബേര്‍ഡ് ബ്ലോക്ക്-2 ഉപഗ്രഹവുമായി എല്‍ വി എം-3 റോക്കറ്റ് കുതിച്ചുയര്‍ന്നു. രാവിലെ 8.24ന് ശ്രീഹരിക്കോട്ടയിലായിരുന്നു വിക്ഷേപണം.

Published

|

Last Updated

അമരാവതി | ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐ എസ് ആര്‍ ഒ) എല്‍ വി എം3-എം6 ദൗത്യം വിജയകരം. ഐ എസ് ആര്‍ ഒ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ ബ്ലൂബേര്‍ഡ് ബ്ലോക്ക്-2 ഉപഗ്രഹവുമായി എല്‍ വി എം-3 റോക്കറ്റ് കുതിച്ചുയര്‍ന്നു. രാവിലെ 8.24ന് ശ്രീഹരിക്കോട്ടയിലായിരുന്നു വിക്ഷേപണം.

6,100 കിലോഗ്രാം ഭാരമുള്ളതാണ് അമേരിക്കന്‍ കമ്പനിയായ എ എസ് ടി മൊബൈലിന്റെ ഉപഗ്രഹം. മൊബൈല്‍ ഫോണുകളില്‍ നേരിട്ട് അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഉദ്ദേശിച്ചുള്ള ലോകത്തിലെ ആദ്യത്തെ അടുത്ത തലമുറ ഉപഗ്രഹമാണിത്. എല്‍ വി എം3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്.

ഉപഗ്രഹത്തിന്റെ ഭാരം. എല്‍ വി എം3 റോക്കറ്റിന്റെ പരിഷ്‌കരിച്ച പതിപ്പാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. ലോകമെമ്പാടുമുള്ള സ്മാര്‍ട്ട് ഫോണുകളിലേക്ക് ടവറുകളോ ഫൈബര്‍ കേബിളുകളോ ഇല്ലാതെ നേരിട്ട് 4ജി/5ജി കണക്റ്റിവിറ്റി നല്‍കുന്നതില്‍ ദൗത്യം സഹായകമാകും

 

Latest