Connect with us

Saudi Arabia

ഹഫര്‍ അല്‍ ബാത്തിന്‍ സോണ്‍ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു

നാഷനല്‍ മത്സരങ്ങള്‍ ജനുവരി ഒമ്പതിന് ജുബൈലില്‍.

Published

|

Last Updated

ഹഫര്‍ അല്‍ ബാത്തിന്‍ | രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഹഫര്‍ അല്‍ ബാത്തിന്‍ സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 15-ാമത് എഡിഷന്‍ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. വിവിധ വിഭാഗങ്ങളിലായി അമ്പതോളം മത്സരാര്‍ഥികള്‍ മാറ്റുരച്ച കലാമാമാങ്കം പ്രവാസലോകത്തെ സാംസ്‌കാരിക വൈവിധ്യത്തിന്റെ നേര്‍ക്കാഴ്ചയായി.

സാംസ്‌കാരിക സംഗമം ഐ സി എഫ് ചെയര്‍മാന്‍ ജബ്ബാര്‍ ഹാജിയുടെ അധ്യക്ഷതയില്‍ സഊദി ഈസ്റ്റ് നാഷനല്‍ സെക്രട്ടറി മുഹമ്മദ് അന്‍വര്‍ ഉദ്ഘാടനം ചെയ്തു. വിബിന്‍ മറ്റത്ത് (ഒ ഐ സി സി), സലാം മാസ്റ്റര്‍ (കെ എം സി സി), നിയാസ് മാസ്റ്റര്‍ (നവോദയ), ബാവ മഞ്ചേശ്വരം, സിദ്ദീഖ് (അലാ സൂപ്പര്‍ മാര്‍ക്കറ്റ്), മുനീര്‍ (ഹല പ്ലാസ്റ്റിക്), ഖാദര്‍ (സിറ്റി ഫ്‌ളവര്‍) തുടങ്ങിയവര്‍ സംബന്ധിച്ചു. ഹഫര്‍ ആര്‍ എസ് സി സെക്രട്ടറി മുബഷിര്‍ സ്വാഗതവും സംഘാടക സമിതി സെക്രട്ടറി റഫീഖ് സൈനി നന്ദിയും പറഞ്ഞു.

ഹഫര്‍ അല്‍ ബാത്തിന്‍ സോണിന് പുറമെ റിയാദ്, ദമ്മാം, അല്‍ ഖോബാര്‍, ജുബെയില്‍, ഹായില്‍, അല്‍ ജൗഫ്, അല്‍ ഹസ, അല്‍ ഖസീം എന്നീ സോണുകളില്‍ നിന്നുള്ള വിജയികള്‍ ജനുവരി ഒമ്പതിന് ജുബെയിലില്‍ നടക്കുന്ന സഊദി ഈസ്റ്റ് നാഷനല്‍ പ്രവാസി സാഹിത്യോത്സവില്‍ മാറ്റുരയ്ക്കും. കലാലയം സാംസ്‌കാരിക വേദിക്ക് കീഴില്‍ 24 നാഷനലുകളിലായാണ് ഇത്തവണ സാഹിത്യോത്സവ് അരങ്ങേറുന്നത്. ഫാമിലി, യൂനിറ്റ്, സെക്ടര്‍, സോണ്‍, നാഷനല്‍ എന്നീ വിവിധ ഘട്ടങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

 

Latest