Connect with us

National

ലോകകപ്പ് താരം രേണുക സിംഗ് താക്കൂറിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിമാചല്‍ സർക്കാർ

ഹിമാചല്‍ പ്രദേശിലെ ഷിംല സ്വദേശിയാണ് രേണുക സിംഗ്.

Published

|

Last Updated

ഷിംല| വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമംഗം രേണുക സിംഗ് താക്കൂറിന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഹിമാചല്‍ പ്രദേശിലെ ഷിംല സ്വദേശിയാണ് രേണുക സിംഗ്.

ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ വിജയത്തിന് ശേഷം മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു രേണുക സിംഗുമായി ഫോണില്‍ സംസാരിക്കുകയും സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയുകയും ചെയ്തു. വിവിധ ക്രിക്കറ്റ് അസോസിയേഷനുകളും രേണുകക്ക് പുരസ്കാരങ്ങൾ സമ്മാനിക്കുമെന്നും ഒരു കോടി രൂപ പാരിതോഷികം നൽകുന്നത് സംസ്ഥാന സര്‍ക്കാറാണെന്നും സുഖ്‍വീന്ദർ സിംഗ് പറഞ്ഞു.

ഇത് ഇന്ത്യയുടെ വിജയമാണെന്നും മകളെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും രേണുകയുടെ അമ്മ സുനിത പ്രതികരിച്ചു.

 

Latest