Kerala
കോഴിക്കോട് ഒമ്പതര കുന്നിൽ തീപിടിത്തം
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം
കോഴിക്കോട്| പെരുവയല്‍ ഒമ്പതര കുന്നില്‍ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.കുന്നിന്‍ ഭാഗത്ത് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ തന്നെ അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. വെള്ളിമാടുകുന്ന് ഫയര്‍ സ്റ്റേഷനില്‍ നിന്നും എത്തിയ രണ്ട് യൂണിറ്റുകള്‍ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
കഴിഞ്ഞ മാസവും ഇതേ പ്രദേശത്ത് സമാനമായ രീതിയില്‍ തീപിടിത്തമുണ്ടായിരുന്നു. ഇത്തവണയുണ്ടായ തീപിടിത്തത്തില്‍ വലിയ തോതില്‍ പുല്ലും കുറ്റിക്കാടുകളും കത്തിയമര്‍ന്നിട്ടുണ്ട്.
---- facebook comment plugin here -----






