Connect with us

International

'ശെയ്ത്താനോട് പോരാടുന്നു'; ചർച്ചകൾക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം

സയണിസ്റ്റ് ഭരണകൂടം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും യുദ്ധത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാനും ഇറാന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാനും മറ്റ് രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ ചെയ്യാനും അവർക്ക് മടിയൊന്നുമില്ലെന്നും ഇറാൻ വിദേശകാര്യ വക്താവ്

Published

|

Last Updated

ടെഹ്റാൻ | പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ അമേരിക്കയുമാ ചർച്ചകൾക്കായുള്ള നീക്കങ്ങൾ തള്ളി ഇറാൻ. രാജ്യം ഇപ്പോൾ പ്രതിരോധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നയതന്ത്രം പിന്തുടരുന്നുവെന്ന് അവകാശപ്പെടുകയും എന്നാൽ ഇറാന്റെ യുക്തിക്ക് മുന്നിൽ തലകുനിച്ചതോടെ സൈനിക ഓപ്ഷനിലേക്ക് മാറുകയും ചെയ്തവർക്ക് നിത്യമായ അപമാനം ഉണ്ടാകുമെന്ന് വക്താവ് ഇസ്മാഈൽ ബഗായീ പറഞ്ഞു.

അയൽരാജ്യങ്ങളുടെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾ ആക്രമിക്കുന്നത് വഴി മേഖലയിൽ സംഘർഷം വർധിപ്പിക്കുന്നത് സംബന്ധിച്ച് ചോദിച്ചപ്പോൾ, ഇറാൻ മാനുഷിക തത്വങ്ങളിൽ പ്രതിജ്ഞാബദ്ധമാണെന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. സയണിസ്റ്റ് ഭരണകൂടം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും യുദ്ധത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാനും ഇറാന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാനും മറ്റ് രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ ചെയ്യാനും അവർക്ക് മടിയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ തിന്മയ്‌ക്കെതിരെ നിലകൊള്ളുന്ന ഏക ശക്തി ഇറാൻ മാത്രമാണെന്നും അമേരിക്കയെ ശെയ്ത്താനോട് ഉപമിച്ചുകൊണ്ട് ബഗായീ കൂട്ടിച്ചേർത്തു.

 

Summary

Iran’s Foreign Ministry has explicitly rejected any further talks, stating that the government is now solely focused on national defense. Spokesman Esmaeil Baghaei criticized those who abandoned diplomacy for military options and characterized Iran as the sole force standing against “evil” and the “devil.” He also warned Arab nations about the Zionist regime’s intent to expand the conflict and damage Iran’s regional reputation.

---- facebook comment plugin here -----

Latest