Connect with us

Editors Pick

ഒന്ന് വിരൽ ഞൊടിച്ചാൽ മതി, കോളുകൾ എടുക്കാം; ഏറെ പുതുമകളുമായി ഷവോമി 'വാച്ച് 5' വിപണിയിൽ

ഗൂഗിൾ ജെമിനി സപ്പോർട്ടോടു കൂടി വെയർ ഒഎസ് 6-ലാണ് ഈ വാച്ച് പ്രവർത്തിക്കുന്നത്.

Published

|

Last Updated

ബാഴ്സലോണ | മൊബൈൽ വേൾഡ് കോൺഗ്രസിൽ (MWC 2026) പുതിയ സ്മാർട്ട് വാച്ച് ‘വാച്ച് 5’ അവതരിപ്പിച്ച് ഷവോമി. 2023-ലെ വാച്ച് 2, വാച്ച് 2 പ്രോ എന്നിവയ്ക്ക് ശേഷം ഷവോമി വീണ്ടും വെയർ ഒഎസ് പ്ലാറ്റ്‌ഫോമിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ലോഞ്ചിനുണ്ട്. ഗൂഗിൾ ജെമിനി സപ്പോർട്ടോടു കൂടി വെയർ ഒഎസ് 6-ലാണ് ഈ വാച്ച് പ്രവർത്തിക്കുന്നത്. ഇതിനിടയിൽ വെയർ ഒഎസ് 5 പതിപ്പിനെ ഷവോമി പൂർണ്ണമായും ഒഴിവാക്കി.

സഫയർ ഗ്ലാസ് സംരക്ഷണമുള്ള 1.54 ഇഞ്ച് ഡിസ്‌പ്ലേയും സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിമുമാണ് വാച്ചിനുള്ളത്. സിലിക്കൺ കാർബൺ സാങ്കേതികവിദ്യയിലുള്ള 930mAh ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ സ്മാർട്ട് മോഡിൽ ആറ് ദിവസം വരെയും പവർ സേവർ മോഡിൽ 18 ദിവസം വരെയും ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സ്നാപ്ഡ്രാഗൺ W5 ജെൻ 1 പ്രോസസറാണ് വാച്ചിന് കരുത്ത് പകരുന്നത്.

കൈത്തണ്ടയിലെയും മുൻകൈയിലെയും വൈദ്യുത സിഗ്നലുകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഇഎംജി (EMG) ജെസ്റ്റർ കൺട്രോൾ സംവിധാനമാണ് വാച്ച് 5-ന്റെ മറ്റൊരു പ്രധാന സവിശേഷത. വിരലുകൾ ഞൊടിക്കുന്നതിലൂടെയോ കൈത്തണ്ടയിൽ തടവുന്നതിലൂടെയോ കോളുകൾ നിരസിക്കാനും അലാറങ്ങൾ നിശബ്ദമാക്കാനും ജെമിനി എഐ പ്രവർത്തിപ്പിക്കാനും സാധിക്കും.

ഗൂഗിൾ വാലറ്റ്, മാപ്‌സ് തുടങ്ങിയ സേവനങ്ങൾക്ക് പുറമെ ഷവോമിയുടെ ഹൈപ്പർ കണക്ട് ഫീച്ചറുകളും ഇതിൽ ലഭ്യമാണ്. ഏകദേശം 299.99 യൂറോ (ഏകദേശം 27,000 രൂപ) ആണ് വാച്ചിന്റെ വില പ്രതീക്ഷിക്കുന്നത്. സാംസങ് ഗാലക്‌സി വാച്ച് 8, വൺപ്ലസ് വാച്ച് 3 എന്നിവയേക്കാൾ കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ നൽകാനാണ് ഷവോമി ലക്ഷ്യമിടുന്നത്. എം ഡബ്ല്യു സിക്ക് ശേഷം വാച്ചിന്റെ ആഗോള വിതരണം ആരംഭിക്കും.

 

Summary

Xiaomi has officially launched the Watch 5 at MWC 2026, marking its return to the Wear OS platform with the latest version 6 and integrated Google Gemini AI. The device features a high-density 930mAh battery promising up to six days of life and innovative EMG-based gesture controls for hands-free interaction. Priced competitively at €299.99, it aims to undercut flagship rivals while offering premium features like a stainless steel build and sapphire glass.

---- facebook comment plugin here -----

Latest