Kerala
അഞ്ചു വർഷത്തെ വേദനക്കാലം കഴിഞ്ഞു; ഉഷ ആശുപത്രി വിട്ടു
അമൃത ആശുപത്രിയില്‍ വച്ചായിരുന്നു കത്രിക നീക്കം ചെയ്തത്.
ആലപ്പുഴ| ശസ്ത്രക്രിയക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രിക (മൊസ്‌കിറ്റോ ആര്‍ട്ടെറി ഫോര്‍സെപ്‌സ്) നീക്കം ചെയ്തതിന്‍ പിന്നലെ ഉഷ ജോസഫുകുട്ടി ആശുപത്രി വിട്ടു. അമൃത ആശുപത്രിയില്‍ വച്ചായിരുന്നു കത്രിക നീക്കം ചെയ്തത്.
2021 മെയ് അഞ്ചിനാണ് ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഉഷയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. ഇതിനു ശേഷം പതിവായി വയറു വേദന അനുഭവപ്പെട്ടു. വേദനസംഹാരി കഴിച്ചാണ് ഇത്രയും കാലം മുന്നോട്ടു പോയത്. ഈയടുത്ത ദിവസം എക്സ്റേ എടുത്തു നോക്കിയപ്പോഴാണ് വയറ്റില്‍ കത്രിക കിടക്കുന്നത് കണ്ടെത്തിയത്. ഇക്കഴിഞ്ഞ 19നാണ് ഉഷയെ കെ.സി. വേണുഗോപാല്‍ എം.പി. ഇടപെട്ട് അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2 ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്യുകയും ചെയ്തു.
‘‘അഞ്ചു വർഷം ഞാൻ തിന്ന വേദനയ്ക്ക് കയ്യും കണക്കുമില്ല. ഇനി എനിക്ക് വേദന സഹിക്കാൻ പറ്റില്ല. അത്രയ്ക്ക് അനുഭവിച്ചു. ഒരാൾക്കും ഇനി ഈ അനുഭവം ഉണ്ടാകരുത്’’ ഉഷ മാധ്യമങ്ങളോട് പറഞ്ഞു. വർഷങ്ങളായുള്ള ബുദ്ധിമാറി മാറിയെന്ന് ആശ്വാസത്തിലാണ് ആശുപത്രിവിടുന്നതെന്ന് ബന്ധുക്കളും പറഞ്ഞു.






