National
രാജസ്ഥാനില്‍ ട്രെയിനില്‍ ആര്‍മി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവം;അന്വേഷണം വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
പുതപ്പും ഷീറ്റും ഉപയോഗിക്കുന്നതിന്റെ കാര്യത്തെചൊല്ലിയുള്ള തര്‍ക്കത്തിലാണ് കോച്ച് അറ്റന്‍ഡന്റ് സുബൈര്‍ മേമന്‍ ആര്‍മി ഉദ്യോഗസ്ഥനായ ജിഗര്‍ ചൗധരിയെ കൊലപ്പെടുത്തിയത്.
ജെയ്പൂര്‍| രാജസ്ഥാനില്‍ ട്രെയിനില്‍ ആര്‍മി ഉദ്യോഗസ്ഥനെ കൊലപ്പെട്ടുത്തിയ കേസില്‍ അന്വേഷണം വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സൈനികന്റെ കുടുംബത്തിന് നീതിയും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സബര്‍മതി എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചിലായിരുന്നു സംഭവം. പുതപ്പും ഷീറ്റും ഉപയോഗിക്കുന്നതിന്റെ കാര്യത്തെചൊല്ലിയുള്ള തര്‍ക്കത്തിലാണ് കോച്ച് അറ്റന്‍ഡന്റ് സുബൈര്‍ മേമന്‍ ആര്‍മി ഉദ്യോഗസ്ഥനായ ജിഗര്‍ ചൗധരിയെ കൊലപ്പെടുത്തിയത്. ജിഗര്‍ ചൗധരി അറ്റന്‍ഡന്റിനോട് പുതപ്പും ഷീറ്റും ആവശ്യപ്പെട്ടു എന്നാല്‍ അറ്റന്‍ഡന്റ് അത് നല്‍കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുന്നത്.
തര്‍ക്കത്തില്‍ അറ്റന്‍ഡന്റ് ജിഗര്‍ ചൗധരിയുടെ കാലില്‍ കത്തികെണ്ട് കുത്തുകയും ധമനി മുറിക്കുകയും ചെയ്തു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ജിഗര്‍ ചൗധരി മരണപ്പെട്ടു. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 103(1) പ്രകാരം കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു.



