Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി: വീണ്ടും കേരളയാത്ര നടത്താൻ എൽ ഡി എഫ്

യാത്രയ്ക്ക് പുറമെ ജനുവരി 12-ന് തിരുവനന്തപുരത്ത് കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ വിപുലമായ സമരപ്രഖ്യാപനവും എൽ ഡി എഫ് നടത്തും.

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ, നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബഹുജനങ്ങളിലേക്ക് ഇറങ്ങാൻ എൽ ഡി എഫ്. ഇതിന്റെ ഭാഗമായി എൽ ഡി എഫ് കേരള യാത്ര സംഘടിപ്പിക്കും. യാത്രയുടെ തീയതിയും മറ്റ് വിശദാംശങ്ങളും വരാനിരിക്കുന്ന അടുത്ത എൽ ഡി എഫ് യോഗത്തിൽ തീരുമാനിക്കും.

സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരായ ശക്തമായ പ്രക്ഷോഭ പരിപാടികളും മുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന കേരള യാത്രയുടെ ഭാഗമായുള്ള പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും എല്ലാ മന്ത്രിമാരും പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

യാത്രയ്ക്ക് പുറമെ ജനുവരി 12-ന് തിരുവനന്തപുരത്ത് കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ വിപുലമായ സമരപ്രഖ്യാപനവും എൽ ഡി എഫ് നടത്തും. താഴെത്തട്ടിലുള്ള സംഘടനാ സംവിധാനം ശക്തിപ്പെടുത്തി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനാണ് ഇടതുമുന്നണിയുടെ നീക്കം.

 

Latest