Connect with us

National

മിന്നല്‍ കംബാക്ക്; 22 റണ്‍സ് നേടി സഞ്ജു പുറത്ത്

നമീബിയക്കെതിരായ മത്സരത്തില്‍ എട്ട് പന്തുകളില്‍  മൂന്ന് സിക്സറും ഒരു ഫോറും പറത്തി 22 റണ്‍സ് നേടിയ ശേഷം മലയാളി താരം പുറത്തായി.

Published

|

Last Updated

ന്യൂഡല്‍ഹി| ലോകകപ്പ് അരങ്ങേറ്റ മത്സരത്തില്‍ അവസരം ലഭിച്ച സഞ്ജു സാംസണ്‍ കിടിലന്‍ കംബാക്ക് പ്രകടനവുമായി ശ്രദ്ധേയനായി. നമീബിയക്കെതിരായ മത്സരത്തില്‍ എട്ട് പന്തുകളില്‍  മൂന്ന് സിക്സറും ഒരു ഫോറും പറത്തി 22 റണ്‍സ് നേടിയ ശേഷം മലയാളി താരം പുറത്തായി. വലിയ ഇന്നിംഗ്‌സ് കളിക്കാനായില്ലെങ്കിലും ബിഗ് ഹിറ്റുകളിലൂടെ ആത്മവിശ്വാസം പ്രഖ്യാപിക്കാനായി.

ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് അഭിഷേക് ശര്‍മയ്ക്ക് പകരമായാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ടി20 ലോകകപ്പില്‍  വിക്കറ്റ് കീപ്പറായും ഓപ്പണറായും ടീമിലെത്തിയിരുന്നെങ്കിലും ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ മോശം പ്രകടനം ആദ്യ മത്സരങ്ങളില്‍ ഇടം നഷ്ടമാക്കുകയായിരുന്നു. അതോടെ ഇഷാന്‍ കിഷന് അവസരം ലഭിച്ചു. ഇപ്പോൾ അഭിഷേകിന് പരിക്കേറ്റതോടെയാണ് സഞ്ജുവിന് വീണ്ടും നിര്‍ണായക ചാന്‍സ് ലഭിച്ചത്.

ആദ്യ മത്സരത്തില്‍ യുഎസ്എയെ പരാജയപ്പെടുത്തിയ ഇന്ത്യ, ഫെബ്രുവരി 15ന് കൊളംബോയില്‍ നടക്കുന്ന പാകിസ്താനെതിരായ നിര്‍ണായക പോരാട്ടത്തിന് മുന്നോടിയായി ആത്മവിശ്വാസം ഉയര്‍ത്താനുള്ള ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള നീലപ്പട മികച്ച വിജയം ആവര്‍ത്തിക്കാനാണ് ശ്രമം.