Connect with us

National

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ ഏഴ് മരണം

എസ്യുവിയിലെ ആറുപേരും ബൈക്ക് യാത്രക്കാരനുമാണ് മരിച്ചത്.

Published

|

Last Updated

ബെംഗളൂരു  | കര്‍ണാടകയിലെ ഹോസ്‌കോട്ടെയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഏകദേശം 4.40ന് ഹൊസ്‌കോട്ട് സുലിബെലെയ്ക്ക് സമീപമാണ അപകടമുണ്ടായത്.
.നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പട്രോളിംഗ് സംഘമാണ് അപകടം ആദ്യം ശ്രദ്ധയില്‍പ്പെടുത്തിയത്.

ഹോസ്‌കോട്ടെ-ദേവനഹള്ളി ദേശീയപാതയില്‍ എസ്യുവി , ബൈക്ക്, ട്രക്ക് എന്നിവ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. എസ്യുവിയിലെ ആറുപേരും ബൈക്ക് യാത്രക്കാരനുമാണ് മരിച്ചത്.

എസ് യു വി കാര്‍ അമിതവേഗതയിലായിരുന്നതിനാല്‍ ഇടിയുടെ ആഘാതത്തില്‍ കാന്റര്‍ ട്രക്കിന്റെ രണ്ട് പിന്‍ ചക്രങ്ങള്‍ തന്നെ തെറിച്ചുപോയി. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

 

Latest