Connect with us

Kerala

പാലായിലെ പിഴവുകള്‍ തിരുത്തി മുന്നോട്ട് പോകും; ജോസ് കെ മാണിയുടെ സ്ഥാനാര്‍ഥിത്വം ആവര്‍ത്തിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍

പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞത് പാര്‍ട്ടി തീരുമാനം കൈക്കൊള്ളുമെന്നാണെന്നും അല്ലാതെ നിയമസഭാ മത്സരിക്കില്ല എന്നല്ലെന്നും റോഷി

Published

|

Last Updated

കൊച്ചി |  കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി പാലായില്‍ത്തന്നെ മത്സരിക്കുമെന്ന് മന്ത്രി ആവര്‍ത്തിച്ച് റോഷി അഗസ്റ്റിന്‍. പാലായില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞത് പാര്‍ട്ടി തീരുമാനം കൈക്കൊള്ളുമെന്നാണെന്നും അല്ലാതെ നിയമസഭാ മത്സരിക്കില്ല എന്നല്ലെന്നും റോഷി വിശദീകരിച്ചു.

അതേസമയം താന്‍ പാലായില്‍ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞത് സ്‌നേഹക്കൂടുതല്‍ കൊണ്ടും ചോരത്തിളപ്പുകൊണ്ടുമാണെന്ന് ജോസ് കെ മാണി നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിറകെയാണ് ജോസ് കെ മാണിയുടെ സ്ഥാനാര്‍ഥിത്വം ആവര്‍ത്തിച്ചുകൊണ്ട് റോഷി രംഗത്തെത്തിയിരിക്കുന്നത്.

നേരത്തേ എല്‍ഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥ അടിമാലിയില്‍ എത്തിയപ്പോഴായിരുന്നു പാര്‍ട്ടി ചെയര്‍മാന്‍ പാലായില്‍ത്തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ വിദ്യാര്‍ഥി സംഘടനയിലൂടെ വളര്‍ന്നു വന്ന റോഷി അഗസ്റ്റിന്‍ ചോരത്തിളപ്പു കൊണ്ട് പറഞ്ഞ കാര്യമാണ് ഇതെന്നും താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും വ്യക്തമാക്കി ജോസ് കെ മാണിയും പ്രതികരിച്ചിരുന്നു

Latest