Connect with us

Kerala

കോട്ടയത്ത് നിര്‍മ്മാണത്തിലിരുന്ന ചിപ്പ് നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടിത്തം; എസിയില്‍ നിന്ന് തീപടര്‍ന്നതെന്ന് പ്രാഥമിക നിഗമനം

തലയോലപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പി സി ബി എക്‌സ്പ്രസ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.

Published

|

Last Updated

കോട്ടയം| കോട്ടയം പെരുവ കുന്നപ്പള്ളിയില്‍ നിര്‍മ്മാണത്തിലിരുന്ന ചിപ്പ് നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടിത്തം. തലയോലപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പി സി ബി എക്‌സ്പ്രസ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. കമ്പ്യൂട്ടര്‍ ചിപ്പുകളും മദര്‍ബോര്‍ഡുകളും നിര്‍മ്മിക്കുന്നതിനായി സജ്ജമാക്കിക്കൊണ്ടിരുന്ന ഫാക്ടറിയാണ് പി സി ബി എക്‌സ്പ്രസ്.

ഫാക്ടറിയിലെ എസിയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപനത്തിന്റെ ഉദ്ഘാടനം ഡിസംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. തീപിടിത്ത വിവരം അറിഞ്ഞ ഉടന്‍ കടുത്തുരുത്തിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Content Highlights:
A major fire broke out at PCB Express, an under-construction chip manufacturing unit in Peruva, Kottayam. The factory was preparing for its inauguration in December when an AC short circuit allegedly caused the blaze. Kaduthuruthy fire force personnel arrived promptly to extinguish the fire.

 

---- facebook comment plugin here -----

Latest