Connect with us

Ongoing News

ഏഷ്യന്‍ ഗെയിംസ്: അമ്പെയ്ത്തില്‍ റെക്കോഡോടെ സ്വര്‍ണം എയ്തിട്ട് ഇന്ത്യ

ലോക റെക്കോര്‍ഡിനൊപ്പം. 238-234 എന്ന സ്‌കോറിന് ചൈനയെ പരാജയപ്പെടുത്തി. ഹാംഗ്ഷൂവില്‍ നടന്ന 2023-ലെ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണ മെഡല്‍ നേടിയിരുന്നു.

Published

|

Last Updated

ഐചി നഗോയ | ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യന്‍ വനിതാ കോമ്പൗണ്ട് ആര്‍ച്ചറി ടീം. ഇന്ന് നടന്ന മത്സരത്തില്‍ 238-234 എന്ന സ്‌കോറിന് ചൈനയെ പരാജയപ്പെടുത്തിയാണ് നേട്ടം.

ജ്യോതി സുരേഖ വെണ്ണം, ചിക്കിത തനിപ്പാര്‍ത്തി, പ്രിതിക പ്രദീപ് എന്നിവരടങ്ങുന്ന ഇന്ത്യന്‍ സംഘമാണ് ചൈനീസ് വെല്ലുവിളിയെ മറികടന്ന് ഒന്നാമതെത്തിയത്. ഇതിലൂടെ കൊറിയയുടെ ലോക റെക്കോര്‍ഡിനൊപ്പം എത്താനും ഇന്ത്യക്ക് സാധിച്ചു. വുനിയര്‍, യു വാങ്, ഫാങ്യാവോ വെയ് എന്നിവരടങ്ങുന്ന ചൈനീസ് ടീം വെള്ളി മെഡല്‍ നേടി. പാര്‍ക്ക് ജങ്യൂണ്‍, പാര്‍ക്ക് യെറിന്‍, കാങ് യോന്‍സിയോ എന്നിവരടങ്ങുന്ന കൊറിയന്‍ ടീം ചൈനീസ് തായ്പേയിയെ പരാജയപ്പെടുത്തി വെങ്കല മെഡല്‍ സ്വന്തമാക്കി.

നേരത്തെ, കാസാക്കി ചുവോ സോഗോ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയെ 234-233 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഹാംഗ്ഷൂവില്‍ നടന്ന 2023-ലെ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ വനിതാ കോമ്പൗണ്ട് ടീം സ്വര്‍ണ മെഡല്‍ നേടിയിരുന്നു.

Content Highlights: India secured a sensational gold medal in archery at the ongoing Asian Games with a record performance. The Indian team demonstrated outstanding precision to outclass their opponents in the final match. This historic achievement adds another glowing gold to India’s growing medal tally at the Asian Games.

 

---- facebook comment plugin here -----

Latest