Connect with us

International

ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

വനിതകളുടെ ട്രാപ് ഷൂട്ടിങ് വ്യക്തിഗത ഇനത്തില്‍ നീരു ദണ്ഡയാണ് ഇന്ത്യക്ക് സ്വര്‍ണനേട്ടം സമ്മാനിച്ചത്.

Published

|

Last Updated

നഗോയ| ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ കാത്തിരുന്ന വ്യക്തിഗത സ്വര്‍ണം ലഭിച്ചു. വനിതകളുടെ ട്രാപ് ഷൂട്ടിങ് വ്യക്തിഗത ഇനത്തില്‍ നീരു ദണ്ഡയാണ് ഇന്ത്യക്ക് സ്വര്‍ണനേട്ടം സമ്മാനിച്ചത്. താരത്തിന്റെ രണ്ടാം മെഡല്‍ കൂടിയാണിത്. നേരത്തെ ഇതേ ഇനത്തില്‍ ടീം വിഭാഗത്തില്‍ ഇന്ത്യ വെള്ളി നേടിയപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നല്‍കി ഇന്ത്യക്ക് വെള്ളി ഉറപ്പിച്ചതും നീരുവായിരുന്നു. മത്സരത്തില്‍ 30 ഷോട്ടില്‍ 28ഉം പോയിന്റിലേക്ക് ബുള്ളറ്റ് പായിച്ചാണ് നീരുവിന്റെ മുന്നേറ്റം.

ചൈനയുടെ സന്‍ യോങിനാണ് വെള്ളി. ചൈനീസ് താരം 26 പോയിന്റുകളാണ് നേടിയത്. കുവൈറ്റിന്റെ ഹജര്‍ അബ്ദുല്‍മാലിക്കിനാണ് വെങ്കലം. ഹജര്‍ 21 പോയിന്റുകളും.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ അഞ്ചാം സ്വര്‍ണമാണിത്. നിലവില്‍ ഇന്ത്യ 47 മെഡലുകളുമായി 11ാം സ്ഥാനത്ത്. 5 സ്വര്‍ണം, 21 വീതം വെള്ളി, വെങ്കലം മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: Indian shooter Neeru Dhanda secured the gold medal in the women’s trap individual event at the Asian Games. She scored 28 points out of 30 shots to claim the top spot. This marks India’s fifth gold medal at the Games, bringing their total medal tally to 47.

 

Latest