Connect with us

Kerala

പാലക്കാട് പ്രൊവിഡന്‍സ് ഹോമില്‍ നിന്ന് രണ്ട് പോക്‌സോ കേസ് അതിജീവിതകളെ കാണാതായി; അന്വേഷണം ആരംഭിച്ചു

പോക്‌സോ കേസിലെ അതിജീവിതകളായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്.

Published

|

Last Updated

പാലക്കാട്| പാലക്കാട് പിരിവുശാലയിലുള്ള പ്രൊവിഡന്‍സ് ഹോമില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി. തിങ്കളാഴ്ച ഉച്ചവരെ കുട്ടികള്‍ സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. അതിനുശേഷമാണ് കാണാതായത്. പോക്‌സോ കേസിലെ അതിജീവിതകളായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്.

സംഭവത്തില്‍ പാലക്കാട് കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടികളെ കാണാതായ സംഭവം അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. നിലവില്‍ കുട്ടികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

Content Highlights:
Two girls went missing from Providence Home in Pirivusala, Palakkad on Monday afternoon. Both missing girls are POCSO case survivors. Palakkad Kasaba police registered a case and initiated a high-alert investigation to trace them.

 

---- facebook comment plugin here -----

Latest