Connect with us

National

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര: ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് വിന്‍ഡീസ് സ്‌കോര്‍ 300 കടക്കാതെ പിടിച്ചുനിര്‍ത്തിയത്.

Published

|

Last Updated

തിരുവനന്തപുരം | വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് 295 റണ്‍സ് എടുത്തത്.

സെഞ്ച്വറി നേടിയ ഓപ്പണര്‍ ജസ്റ്റിന്‍ ഗ്രീവ്സിന്റെയും (108 പന്തില്‍ 101), അര്‍ധസെഞ്ച്വറികള്‍ നേടിയ ജോണ്‍ കാംപ്‌ബെല്‍ (60 പന്തില്‍ 62), ആമിര്‍ ജാംഗോ (43 പന്തില്‍ പുറത്താകാതെ 58) എന്നിവരുടെയും ബാറ്റിങ് കരുത്താണ് വിന്‍ഡീസിന് മികച്ച സകോര്‍ സമ്മാനിച്ചത്.

അതേസമയം, നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് വിന്‍ഡീസ് സ്‌കോര്‍ 300 കടക്കാതെ പിടിച്ചുനിര്‍ത്തിയത്.

Content Highlights: West Indies set a target of 296 runs for India in the first ODI at Karyavattom Greenfield Stadium. Opener Justin Greaves scored a brilliant century of 101 runs, while John Campbell and Amir Jangoo struck half-centuries. Kuldeep Yadav was the star bowler for India, picking up 4 wickets.

Latest