Kerala
കാര്യവട്ടത്ത് ടോസ് നേടി ഇന്ത്യ; വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിങ്ങിനയച്ചു
മന്‍ ധിര്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു
തിരുവനന്തപുരം | വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിങിനയച്ചു.
2027ലെ ലോകകപ്പിനുള്ള ടീമിനെ സജ്ജമാക്കുന്നതിന്റെ ആദ്യപടികൂടിയാണ് പരമ്പര. നമന്‍ ധിര്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു. ലോകകപ്പിനുമുന്‍പ് ഇന്ത്യന്‍ ടീം ഇനി 14 ഏകദിന മത്സരങ്ങളില്‍ മാത്രമാണ് കളിക്കുന്നത്. ഋതുരാജ് ഗെയ്ക്വാദും പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചു.
ഇന്ത്യന്‍ ടീം: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍, നമാന്‍ ധിര്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, പ്രസിദ്ധ് കൃഷ്ണ.
വിന്‍ഡീസ് ടീം: ഷായ് ഹോപ് (ക്യാപ്റ്റന്‍), ജസ്റ്റിന്‍ ഗ്രീവ്സ്, കെസി കാര്‍ട്ടി, അമിര്‍ ജാംഗു, ജുവല്‍ ആന്‍ഡ്ര്യു, റോസ്റ്റന്‍ ചേസ്, മാത്യു ഫോര്‍ഡ്, ഗുഡാകേഷ് മോട്ടി, അല്‍സാരി ജോസഫ്, ജയ്ഡന്‍ സീല്‍സ്
Content Highlights: India won the toss and elected to bowl against West Indies in the first ODI at Karyavattom Greenfield Stadium. Captain Shubman Gill sent West Indies to bat first as India begin preparations for the 2027 World Cup. All-rounder Naman Dhir made his ODI debut in this match.


