Connect with us

National

ഏഷ്യന്‍ ഗെയിംസ്; സ്‌ക്വാഷില്‍ ഇന്ത്യക്കായി വെള്ളി നേടി അഭയ് സിങ്

ഫൈനലില്‍ മലേഷ്യയുടെ എന്‍ജി എയ്ന്‍ യോയോട് പരാജയപ്പെട്ടതോടെയാണ് നേട്ടം വെള്ളിയില്‍ ഒതുങ്ങിയത്

Published

|

Last Updated

നഗോയ |  ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് പുരുഷന്‍മാരുടെ സ്‌ക്വാഷ് സിംഗിള്‍സില്‍ വെള്ളി. ഇന്ത്യന്‍ താരം അഭയ് സിങ്ങാണ്‌ ഇന്ത്യക്കായി നേട്ടം കൊയ്തത്. ഫൈനലില്‍ മലേഷ്യയുടെ എന്‍ജി എയ്ന്‍ യോയോട് പരാജയപ്പെട്ടതോടെയാണ് നേട്ടം വെള്ളിയില്‍ ഒതുങ്ങിയത്. സ്‌കോര്‍: 9-11, 5-11, 5-11.

സ്‌ക്വാഷില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. നേരത്തെ ജോഷ്ന ചിന്നപ്പ- വേലവന്‍ സെന്തില്‍കുമാര്‍ സഖ്യം മിക്സഡ് ഡബിള്‍സില്‍ വെങ്കലം നേടിയിരുന്നു. അതേ സമയം,ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 31ആയി. 4 സ്വര്‍ണം 13 വെള്ളി 14 വെങ്കലം മെഡലുകളാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്.

സെമി ഫൈനല്‍ വരെ പ്രകടിപ്പിച്ച മികവ് അഭയ് സിങിന് ഫൈനലില്‍ തുടരാന്‍ സാധിച്ചില്ല. ആദ്യ സെറ്റില്‍ ഒപ്പത്തിനൊപ്പം പൊരുതിയ ഇന്ത്യന്‍ താരത്തിന് രണ്ടാം സെറ്റില്‍ പക്ഷേ ഒന്നും ചെയ്യാനായില്ല. ആദ്യ സെറ്റില്‍ 11-9 എന്ന സ്‌കോറിലാണ് അഭയ് പരാജയം സമ്മതിച്ചത്. 11-5 എന്ന സ്‌കോറിനാണ് താരം രണ്ടാം സെറ്റില്‍ വീണത്.

Content Highlights: Abhay Singh won the silver medal for India in men’s squash singles at the Asian Games after losing to Malaysia’s Eain Yow Ng in the final. This is India’s second medal in squash and brings the nation’s total tally to 31 medals. Abhay fought hard in the opening set but lost 9-11, 5-11, 5-11.

Latest