National
അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി എം എ ബേബി;ഗ്യാനേഷ് കുമാറിനെതിരായ നീക്കങ്ങള്‍ ശക്തം
പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ഭരണ പാര്‍ട്ടിയുടെ കാര്യങ്ങള്‍ നോക്കി നടത്താനുള്ള കാര്യസ്ഥ പണി ഏല്‍പ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങളോട് പ്രതിബന്ധതയുള്ള പാര്‍ട്ടികളെല്ലാം ഇത്തരമൊരു സാഹചര്യത്തില്‍ യോജിച്ച് നീങ്ങേണ്ടതുണ്ടെന്നും കൂടിക്കാഴ്ചക്ക് ശേഷം എം എ ബേബി
ന്യൂഡല്‍ഹി | മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നീക്കങ്ങള്‍ ശക്തമായിരിക്കെ ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഫാസിസ്റ്റ് സ്വഭാവമുള്ള ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഈ സര്‍ക്കാര്‍ എല്ലാ ജനാധിപത്യ മദ്യാദകളും ലംഘിച്ചിരിക്കുകയാണ് . പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ഭരണ പാര്‍ട്ടിയുടെ കാര്യങ്ങള്‍ നോക്കി നടത്താനുള്ള കാര്യസ്ഥ പണി ഏല്‍പ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങളോട് പ്രതിബന്ധതയുള്ള പാര്‍ട്ടികളെല്ലാം ഇത്തരമൊരു സാഹചര്യത്തില്‍ യോജിച്ച് നീങ്ങേണ്ടതുണ്ടെന്നും കൂടിക്കാഴ്ചക്ക് ശേഷം എം എ ബേബി പറഞ്ഞു.
അടുത്ത മാസം ഇഡിയ്ക്കെതിരെ കോഴിക്കോട് സിപിഎം സംഘടിപ്പിക്കുന്ന പ്രതിഷേധപരിപാടിയില്‍ അരവിന്ദ് കെജ്രിവാളിനെ എം എ ബേബി ക്ഷണിച്ചു. അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അദ്ദേഹം ഇപ്പോള്‍ ദീര്‍ഘയാത്ര ചെയ്യാന്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ പങ്കെടുക്കില്ല. അദ്ദേഹത്തെക്കാള്‍ കൂടുതല്‍ ഇ ഡി വേട്ടയാടലിന് ഇരയായയാളാണ് മനീഷ് സിസോദിയ. അദ്ദേഹം വരുമെന്ന് പറഞ്ഞിട്ടുണ്ട്. കെജ്രിവാള്‍ അദ്ദേഹത്തിന്റെ സന്ദേശം റെക്കോര്‍ഡ് ചെയ്ത് അയച്ചുതരാമെന്നും പറഞ്ഞുട്ടുണ്ടെന്നും എം എ ബേബി പറഞ്ഞു. നേരത്തെ പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി എം എ ബേബി ചര്‍ച്ച നടത്തിയിരുന്നു.
Content Highlights: CPM General Secretary MA Baby met AAP Convener Arvind Kejriwal in Delhi amid moves against Chief Election Commissioner Gyanesh Kumar. Baby invited Kejriwal to CPM’s ED protest in Kozhikode next month. Kejriwal offered to send a recorded message, while Manish Sisodia is expected to attend.


