Kerala
മൂവാറ്റുപുഴയില്‍ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19കാരന് ദാരുണാന്ത്യം
വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകര്‍ന്നുവീണാണ് അപകടമുണ്ടായത്.
മൂവാറ്റുപുഴ| മൂവാറ്റുപുഴയില്‍ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19കാരന് ദാരുണാന്ത്യം. പരുമ്പല്ലൂര്‍ സ്വദേശി അക്ഷയ് കൃഷ്ണന്‍ ആണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകര്‍ന്നുവീണാണ് അപകടമുണ്ടായത്. ഈ സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു മരിച്ച അക്ഷയ് കൃഷ്ണന്‍.
വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപം പുതുതായി നിര്‍മിച്ച മൂന്നുനില കെട്ടിടത്തിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഉടന്‍ അക്ഷയ്‌യെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Content Highlights:
A 19-year-old youth named Akshay Krishnan died after an open lift collapsed in a three-story building in Muvattupuzha. The incident occurred on Monday afternoon at a commercial godown near Velloorkunnam Mahadeva Temple. Though he was rushed to the hospital immediately, his life could not be saved.


